Kerala News

ഐ എസ് എൽ കാണാൻ ബൈക്കിൽ പോയ യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോകും വഴി ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു.മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ചരയോടെ ഉദുമക്കടുത്ത് പള്ളത്തുവെച്ച് കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് നല്‍കിയത്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!