Kerala News

എലത്തൂർ സീറ്റ് തർക്കം ;ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി,ഇറങ്ങി പോക്ക്

എലത്തൂർ സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോയി.എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം കെ രാഘവൻ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ എലത്തൂര്‍ യു.ഡി.എഫിന് കടുത്ത തലവേദനയായിരിക്കുകയാണ്.

കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവൻ്റെ ഇറങ്ങിപ്പോക്കും പുറത്തെ പ്രതിഷേധവും. സമവായ ചർച്ച അകത്ത് പുരോഗമിക്കുന്നതിനിടെയാണ് പുറത്ത് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയത്. മയൂരിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവർത്തകർ. ദിനേശ് മണിയുടെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എം കെ രാഘവനാണെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് എം കെ രാഘവനുമായി ദിനേശ് മണി ചർച്ചയും നടത്തിയിരുന്നു. നിലവിൽ മൂന്ന് സ്ഥാനാർത്ഥികളാണ് യുഡിഎഫ് പിന്തുണ അവകാശപ്പെട്ട് കൊണ്ട് മണ്ഡലത്തിൽ പത്രിക നൽകിയിരിക്കുന്നത്. എൻസികെയുടെ സുൾഫിക്കർ മയൂരിയും പ്രാദേശിക കോൺഗ്രസ് പിന്തുണയുമായി ദിനേശ് മണിയും കൂടാതെ നാഷണലിസ്റ്റ് ജനതാദളിന്റെ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്. ന്ന് സ്ഥാനാര്‍ത്ഥികളില്‍ ആരായിരിക്കും പത്രിക പിന്‍വലിക്കുകയെന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!