Kerala News

ന്യായ് പദ്ധതി വഴി വർഷം 72000 രൂപ;ക്ഷേമ പെൻഷൻ 3000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി



നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂർണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ഇതൊരു ജനകീയ മാനിഫെസ്റ്റോ ആണ്. കേരളത്തെ ലോകോത്തര മാതൃകയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പാക്കും. പ്രകടനപത്രികയുടെ കാതൽ എന്ന് പറയുന്നത് ന്യായ് പദ്ധതിയാണ്. മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവർക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് സാധിക്കും.

  • ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും
  • ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷ പരിഷ്‌കാര കമ്മീഷന്‍
  • ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ
  • ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
  • ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി
  • എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
  • കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍
  • കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
  • അഞ്ചുലക്ഷം പേര്‍ക്ക് വീട്
  • കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
  • ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
  • എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം
  • വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
  • പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
  • ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും
 



Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!