ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അസീസിന്റെ രാജി ഐക്യകണ്ഠേന അംഗീകരിച്ചു. അസീസാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത് .ആർ.എസ്.പി യിൽ സംഭവിച്ചിരിക്കുന്നത് തലമുറമാറ്റമാണെന്നും സ്വാതന്ത്ര്യത്തിന് മുൻപ് ജനിച്ചവരാണ് പാർട്ടിയെ ഇതുവരെ നയിച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇടത് മുന്നണിയുടെ ഭാഗമല്ലെങ്കിലും ഇടതു പാർട്ടിയാണെന്നും ഇടത് മുന്നണിയിൽ പോയി ഓച്ഛാനിച്ചു നിൽക്കാനില്ലെന്നും ഷിബു കൂട്ടിച്ചേർത്തു.