
സ്ഥലമാറ്റം ലഭിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്റ്റർ സി.പി സുരേഷ് ബാബുവിന് കുന്ദമംഗലത്തെ സുന്നി സംഘടനകളുടെ സംയ്കത ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. എസ്.വൈ എസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എം എൽ എ ഉപഹാരം നൽകി. പി.കെ അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂബക്കർ കുന്ദമംഗലം. കെ കഹാർ, കെ അബ്ദുൽ മജീദ്, സി.സലീം, എം.കെ ജൗഹർ അംജദി, കെ ജബ്ബാർ, കെ.പി ദാവൂദലി, സി വി മുഹമ്മദ് ഹാജി, എന്നിവർ പ്രസംഗിച്ചു.

