Kerala News

കേരളത്തിന്റേത് ഏകാധിപത്യ ഭരണം;പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് ഇ.ശ്രീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെക്‌നോക്രാറ്റ് ഇ ശ്രീധരന്‍. കേരളത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളതെന്നും ശ്രീധരന്‍. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണ്. സര്‍ക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ഇ.ശ്രീധരന്‍ വിമര്‍ശിക്കുന്നു.

താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പലതും നേടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കേരളം കടക്കെണിയിലാണ്. ഓരോ മലയാളിയുടേയും തലയില്‍ 1.2 ലക്ഷം രൂപയുടെ കടഭാരമുണ്ട്. നമ്മള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ കടം വാങ്ങിക്കൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിക്കും. പാര്‍ട്ടി ആഗ്രഹിക്കുന്നെങ്കില്‍ നിയസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്യും. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല.

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യം പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്. ശ്രീധരന്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടു.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!