കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റ് തള്ളി കളയുക , കേരളത്തോടുള്ള കേന്ദ്ര അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച് FSETO യുടെ നേതൃത്വത്തില്‍ കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്തു വെച്ച് സായാഹ്ന ധര്‍ണ നടത്തി. KSTA ജില്ലാ കമ്മറ്റി അംഗം സഖാവ് മധുസൂദനന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഖാവ് രാജീവ് പെരുമണ്‍പുറം ഉത്ഘാടനം നിര്‍വഹിച്ചു.
FSETO കുന്ദമംഗലം മേഖല സെക്രട്ടറി കെ.ജി രാജന്‍ സ്വാഗതം പറഞ്ഞു. KSTA ജില്ലാ പ്രസിഡണ്ട് സജീഷ് നാരായണ്‍ ,KSTA ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കുമാര്‍ , NGO യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റ് ടി.എ അഷ്‌റഫ്, KGNA നേതാവ് ഷീന KGOA നേതാവ് ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

