കുന്ദമംഗലത്ത് ഭീതി പടര്‍ത്തി മൂന്നുപേരെ കടിച്ച ഭ്രാന്തന്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കോടതി പോലീസ് സ്റ്റഷന്റെ അടുത്തേക്ക് കയറിയ നായ പോലീസുകാരെ കടിക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുറത്തേക്കാടിയ നായ കുന്ദമംഗലത്തെ ലോട്ടറി വില്‍പ്പനക്കാരനെ കടിച്ചു, തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെയും മറ്റൊരാളെയും കടിച്ചു. ശേഷം നായയെ പിന്‍തുടര്‍ന്ന ഗുഡ്‌സ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും മുക്കം റോഡില്‍വെച്ച് തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.