Local

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി

കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. കേരള മദ്‌റസ എഡ്യുക്കേഷന്‍ ബോര്‍ഡ് ‘വഴിയാണ് ഖുര്‍ആന്‍ വഴി കാട്ടിയും എന്ന തലക്കെട്ടില്‍ ഈ വര്‍ഷം നടത്തുന്ന ഖുര്‍ആന്‍ ഫെസ്റ്റിന്റെ ഭാഗമായിട്ടാണ്എക്‌സിബിഷന്‍ നടന്നത്. ഖുര്‍ആന്‍ എസ്ബിഷന്‍ മണ്ടടി അബ്ദുര്‍ റഹ്‌മാന്‍ കു ട്ടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം. സിബ്ഗത്തുളള ,അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷരീഫുദീന്‍,വൈസ് ചെയര്‍മാന്‍എം കെ സുബൈര്‍ ആലിക്കുട്ടി മാസ്റ്റര്‍,വൈസ് പ്രിന്‍സിപ്പാള്‍ ടി.പി റൈഹാനത്ത് ടീച്ചര്‍. കണ്‍വീനര്‍ ഉബൈദ് സംസാരിച്ചു പ്രിന്‍സിപ്പല്‍ സ്വാലിഹ സ്വാഗതം പറഞ്ഞു.ഹാദിയ അബ്ദുല്‍ ഗഫൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി.
ചരിത്ര സംഭവങ്ങള്‍ , ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങള്‍ , പപ്പറ്റ് ഷോ, ഖുര്‍ആന്‍ തിയേറ്റര്‍, വിവിധ ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ ശേഖരം വ്യത്യസ്ത തരത്തില്‍ സജ്ജീകരിച്ചത്. പ്രദര്‍ശനം വീക്ഷിക്കാനായി രക്ഷിതാക്കളുംകുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കാണാന്‍ എത്തി. ഖുര്‍ആന്‍ ഫെസ്റ്റില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. കലാപരിപാടികളും അരങ്ങേറി. രാവിലെ 8:30 ന് തുടങ്ങിയ പ്രദര്‍ശനം വൈകീട്ട് 5 മണിവരെയായിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!