കോഴിക്കോട്: ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും മത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ കെ.എസ് മൗലവി അന്തരിച്ചു.
തൊട്ടില്‍പാലം ജുമാ മസ്ജിദില്‍ 22 വര്‍ഷം ഖത്തീബായും ചാലിക്കര ജുമാ മസ്ജിദില്‍ പത്ത് വര്‍ഷത്തിലേറെയും സേവനം ചെയ്തിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ഒരു കാലത്ത് മലബാറിലെ അറിയപ്പെടുന്ന പ്രഭാഷകരില്‍ ഒരാള്‍കൂടിയായിരുന്നു കെ.എസ് മൗലവി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. കേരള ഗവര്‍മെന്റിന്റെ കീഴിലുള്ള ടൈറ്റാനിയം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖബറടക്കം വൈകിട്ട് 4 മണിക്ക് കുന്നരംവെള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍