International News

വാക്സിൻ വിരോധം, മനഃപൂർവം കൊവിഡ് വരുത്തി ചെക്ക് ഗായിക ഹനാ ഹോർക്ക അന്തരിച്ചു

ചെക്ക്‌റിപ്പബ്ലിക്കൻ ഗായിക ഹനാ ഹോർക്ക കോവിഡ് ബാധിച്ച് മരിച്ചു. 57 വയസായിരുന്നു.വാക്‌സിൻ വിരോധിയായ ഹന മനഃപൂർവം കോവിഡ് രോഗം വരുത്തുകയായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്‌ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കൊവിഡ് ബാധിച്ചതിൻറെ തെളിവ് ഹാജരാക്കുകയോ വേണം.

വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു.ക്രിസ്മസിനു മുമ്പായി ഹനയുടെ ഭര്‍ത്താവിനും മകനും കോവിഡ് ബാധിച്ചിരുന്നു. ഇരുവരും വാക്‌സിന്‍ എടുത്തതാണ്. സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നതിനായി ഹന ഇവരോട് അടുത്ത് ഇടപഴകി വൈറസ് ബാധ വൈറസ് ബാധ വരുത്തിവയ്ക്കുകയായിരുന്നു.

വാക്സിൻ എടുക്കാൻ അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നു. എന്നാൽ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് താൻ കൊവിഡിനെ അതിജീവിച്ചുവെന്നും രോഗം കഠിനമായിരുന്നുവെന്നും ഹന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!