ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമായിരുന്നെന്നും ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍.
ഭരണാഘടനാപ്രകാരം ഗവര്‍ണര്‍ തന്നെയാണ് സംസ്ഥാനത്തിന്റെ തലവന്‍. എന്നാല്‍ ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്ക് സ്ഥാനത്തിന്റേതായ അധികാരങ്ങളുമുണ്ട്. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്, രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്യമായി കുറ്റം പറയുന്നത് ശരിയല്ല. ഇരുവരുടെയും ഭാഗത്ത് വീഴ്ച്ചയുണ്ടായി. രാഷ്ട്രീയം നോക്കിയല്ല, കേരളത്തിലെ ഒരു പൗരന്‍ എന്ന നിലയിലാണ് താന്‍ വേറിട്ട നിലപാട് പറയുന്നതെന്നും ഒ രാജഗോപാല്‍ കൂട്ടിചേര്‍ത്തു.