Local

ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 235 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പൊലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷറത്ത്(24) ആണ് ബട്ടനിനകത്ത് ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്. ബട്ടനിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഷര്‍ട്ട് ബാഗേജില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം വയ്ക്കുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിയിലായത്.

മറ്റൊരു സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്(42), തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത്(44) എന്നിവരാണ് അറസ്റ്റിലായത്. 1.85 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി ഇവരില്‍നിന്നു പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!