ശബരിമലയില്‍ ഭക്തജന പ്രവാഹം. തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു. വലിയ നടപ്പന്തലില്‍ ആറ് വരിയയാണ് നിലവില്‍ ക്യു ഏര്‍പ്പെടുത്തിയത്. വെര്‍ച്യുല്‍ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്.
പമ്പയില്‍ നിന്നും 6 മുതല്‍ 8 മണിക്കൂറെടുത്തതാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ ഒരുലക്ഷത്തോളം ഭക്തര്‍ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.