പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പത്താൻ വിഷയത്തിൽ വിഷമമുണ്ട് എന്നായിരുന്നു നടന്റെ പ്രതികരണം.ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നും കാപ്പ’ സിനിമയുടെ പ്രോമോഷൻ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വി പറഞ്ഞു.
‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ മുൻനിർത്തിയാണ് വിവാദങ്ങളുടെ തുടക്കം. ഈ ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ദീപികയുടെ വസ്ത്രങ്ങളെ വിമർശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഗാനത്തിനെതിരെ ലഭിച്ചത്.
പഠാൻ വിവാദം, കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖം,പ്രതികരിച്ച് പൃഥ്വിരാജ്

