News Sports

‘അഭിനന്ദനങ്ങള്‍ സഹോദരാ’മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മർ

അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍.സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അർത്ഥം.അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്.ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് (4-2) അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 1978, 1986 ലോകകപ്പുകള്‍ നേടിയ അര്‍ജന്റീന 36 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ജേതാക്കളാവുന്നത്. 2002-ല്‍ ബ്രസീലിനുശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകകപ്പുയര്‍ത്തുന്നത് ആദ്യം.കപ്പില്‍ തൊട്ടുനിന്ന് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രത്തോടൊപ്പമായിരുന്നു നെയ്മറുടെ ട്വീറ്റ്. നെയ്മറിന്റെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!