
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമടക്കമുള്ള സംഭവങ്ങളില്‍ യു.ഡി.എഫിലെ നിസാര വിഷയങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
സഖ്യ കക്ഷിയെന്ന നിലയില്‍ ആര്‍.എസ്.പി അസ്വസ്ഥരാണെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തോല്‍വിയുടെ കാരണം പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റമാണെന്ന് പറയില്ല ഒരു സംവിധാനത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.
ലീഗിന്റെ ഭാഗത്തോ, ആര്‍.എസ്.പിയുടെ ഭാഗത്തോ തെറ്റുകള്‍ ഉണ്ടോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം പക്ഷേ യു.ഡി.എഫിലെ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപ്പെട്ട് പരിഹരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

