തിരുവമ്പാടി പോലീസ് സ്‌റ്റേഷ ന്‍ പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റുകള്‍ എത്തിയതില്‍ ഭീതിയോടെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം കോടഞ്ചേരി ഭാഗത്ത് പോലീസ് എത്തിയതിന് പിന്നാലെയാണ് ഇവിടെയും മാവോയിസ്റ്റ് എത്തിയത്. രാവിലെ 5 മണിയോടെ ഒരു സ്രത്രീ ഉള്‍പ്പെടുന്ന 7 അംഗ സംഘമാണ് പ്രദേശത്ത് എത്തിയത്. ഇതില്‍ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, സോമന്‍, സന്തോഷ്, വിക്രം ഗൗഡ, ഉണ്ണിമായ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എ.കെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി യൂനിഫോം ധരിച്ചാണ് ഇവര്‍ എത്തിയത്.
രാവിലെ തുറക്കുന്ന അശോകന്‍ എന്നയാളുടെ ചായക്കടയിലാണ് ഇവര്‍ എത്തിയത്. അവിടെ നിന്ന് ചായകുടിക്കുകയും ഉണ്ടായിരുന്ന മൈതപ്പൊടിയും പഞ്ചസാരയും ഇവര്‍ വാങ്ങിക്കുകയും ചെയ്തു. കൂടാതെ അടുത്ത വീട്ടിലെ പള്ളിത്തൊടി സലീം എന്നയാളുടെ വീട്ടില്‍ പോയി 5 കിലോഗ്രം അരിയും വാങ്ങി. പിന്നീട് സമീപത്തുണ്ടായിരുന്ന കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ അടുത്തും സമീപത്തെ വീട്ടില്‍ ചെല്ലുകയും ചെയ്തു. ഫോറസ്റ്റ് ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ജനങ്ങളുടെ പ്രശ്‌നത്തിലൊപ്പം ഉണ്ടാവും എന്ന വാക്കു നല്‍കുകയും ചെയ്തു. സമീപത്തെല്ലാം പോസ്റ്ററുകളും ഇവര്‍ പതിപ്പിച്ചിട്ടുമ്ട്. പിന്നീട് ഇവര്‍ തിരിച്ചുപോകുമ്പോള്‍ രണ്ടുപേരുകൂടെ ഇവരുടെ ഒപ്പം ചേരുകയായിരുന്നു.
വിഷയത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്്. വളരെ ഗൗരവത്തോടെയാണ് പോലീസ് വിഷയത്തെകാണുന്നത്.
കഴിഞ്ഞ ദിവസം തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് നാലംഗ സംഘം മാവോയിസ്റ്റ് എത്തിയവരിലും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു.

വട്ടച്ചിറ ഭാഗത്ത് സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടില്‍ ആയിരുന്നു ഇവര്‍ എത്തിയത്.
വീട്ടില്‍ എത്തിയ ഇവര്‍ ചായ കുടിച്ച ശേഷം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. അരി സാധനങ്ങള്‍ വാങ്ങിച്ചു. ഒരു കര്‍ണാടക സ്വദേശി ഒരു തമിഴ്‌നാട് സ്വദേശി ഒരു മലയാളി എന്നിവരാണ് എത്തിയത്. നാട്ടിലെ വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതുണ്ട് എന്നും ഉപദ്രവിക്കാന്‍ അല്ല എത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.
അടുത്തിടെ ഉണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ സാന്നിദ്ധ്യം പുറംലോകത്തെ അറിയിക്കാനാണോ എത്തിയത് എന്നും വ്യക്തമല്ല. അടുത്തിടെ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ മരണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് വധഭീഷണിയും ഉണ്ടായിരുന്നു. അതിന് ശേഷം കോഴിക്കോട് നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് വളരെ ജാഗ്രതയോടെയാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

