Local

പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

പതിമംഗലം: പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ആരാമ്പ്രത്ത് താമസിക്കുന്ന എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്ന സംഭവം.പ്രൗഢൻസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഫാത്തിമ.

കൊടുവള്ളി വാഹനം നിർത്തിയിട്ടാണ് ബഫ സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും എക്സാം ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ്- ശരീഫ് ( ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു).

മാതാവ്- സലീക്ക

സഹോദരങ്ങൾ- സഫ ശരീഫ, നഫ ശരീഫ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!