കട്ടാങ്ങല്‍ ഏരിമലയില്‍ കുപ്രസിദ്ധ ക്വട്ടേഷൻ തലവനുംപിടികിട്ടാപുള്ളിയുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കുവിന്റെ കൂട്ടാളികൾ പിടിയിൽ.ടിങ്കു എന്ന ഷിജു വിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പോലീസിനു നേരെ ആക്രമണംനടത്തുകയായിരുന്നു .പാളിയിൽ വീട്ടിൽ പരതപോയിൽ രാജേഷ് ,പടിഞ്ഞാറേ തൊടികയിൽ ജയേഷ് ,പരതപോയിൽ അജയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.രാജേഷിനെ ഇന്നലെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു
ബാക്കി രണ്ട് പേരെ ഇന്ന് പുലർച്ച വീട്ടിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൊത്തം 26 പ്രതികളാണുള്ളത്കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ടിങ്കു ഉൾപ്പെടെ 4 പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത് ബാക്കിയുള്ളവർക്കായി അന്വേഷണം നടന്ന കൊണ്ടിരിക്കുകയാണ്
.ഭീഷണിപ്പെടുത്തൽ,പോലീസിനെ ആക്രമിക്കൽ , ആയുധങ്ങൾ ഉപയോഗിക്കൽ ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ ഉച്ചയോടെയാണ് ആക്രമ സംഭവം നടന്നത്. ടിങ്കുവിനെ അറസ്റ്റ് ചെയ്യനെത്തിയപ്പോഴാണ് ഇവർ പൊലീസിന് നേരെ ആക്രണം നടത്തിയത്. സംഭവങ്ങളിൽ ആറ് പൊലീസുകാർക്ക് പരിക്കുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.
കല്യാണ വീടിന് സമീപത്ത് വച്ചാണ് പൊലീസിന് ടിങ്കുവിനെ കയ്യിൽ കിട്ടുന്നത്. എന്നാൽ, ഇയാൾ രക്ഷപെടാൻ ശ്രമിക്കുകയും പിന്നാലെയെത്തിയ പൊലീസ് അതിസാഹസികമായി ടിങ്കുവിനെ പൂട്ടുകയായിരുന്നു. തുടർന്ന് ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങുന്നതിനിടെയാണ് ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തത്. കൂടുതൽ പൊലീസ് എത്തിയാണ് ഷിജുവിനെ വാഹനത്തിൽ കയറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ, ഇവിടെയും ടിങ്കു തന്റെ വിളയാട്ടം തുടർന്നു. ലോക്കപ്പിന്റെ ഗ്രിൽ തല കൊണ്ട് ഇടിച്ചു തകർക്കാൻ ശ്രമിച്ചതോടെ പുറത്തിറക്കിയ ടിങ്കു സ്റ്റേഷന് പുറത്തേക്ക് ഓടി.റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കാറിന്റെ മുകളിൽ കയറി നിന്ന പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് ഒരുവിധമാണ് പിടികൂടിയത്.