
സുപ്രീംകോടതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍ കമ്മിറ്റി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്തുകൊണ്ടാണ് സുപ്രീംകോടതിക്കെതിരെ കുനാല്‍ കമ്ര നടത്തിയ ‘കുറ്റകരമായ ട്വീറ്റുകള്‍’ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാത്തതെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനല്‍ ചോദിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേഖിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് വിവേക് ടാങ്കയും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു.
റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം അനുവദിച്ച നടപടിയിലായിരുന്നു കുനാല്‍ കമ്ര സുപ്രീംകോടതിയെ വിമര്‍ശിച്ചത്. കേസില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്.

