information News

അറിയിപ്പുകള്‍

Draft Law on Information Security and Associated Risks

നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍

2016 ഏപ്രില്‍ ഒന്നിന് ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശ്ശികയില്‍ ഇളവു നല്‍കുന്നു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ 40 ശതമാനവും അടച്ചു വാഹന ഉടമക്ക് നിയമ നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 2020 ഡിസംബര്‍ 31 വരെയാണ് സമയപരിധി. വിശദവിവരങ്ങള്‍ക്ക് ആര്‍ ടി ഓഫീസുമായി ബന്ധപ്പെടണം.

വഖഫ് ട്രിബൂണല്‍ ക്യാമ്പ് സിറ്റിങ് 24, 25 തീയ്യതികളില്‍

കോഴിക്കോട് വഖഫ് ട്രിബൂണല്‍ ക്യാമ്പ് സിറ്റിങ് നവംബര്‍ 24, 25 തീയ്യതികളില്‍ എറണാകുളം കലൂരിലുള്ള സംസ്ഥാന സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2019 ആഗസ്റ്റ് 16 മുതല്‍ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് പരിഗണിക്കുക. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ ഫീച്ചര്‍/ പരമ്പര എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം നല്‍കണം. ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. ഡി.വി.ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രിയുടെ അഞ്ച് കോപ്പികള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍, ഫോട്ടോ സഹിതം ലഭിക്കണം.
ശ്രാവ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. എന്‍ട്രികള്‍ സി.ഡി യിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതിവികസന വകുപ്പ്, അയ്യങ്കാളിഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 25. വിജ്ഞാപനം www.scdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2315375, 9446771177.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!