
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സി.പി.എം. ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും സി.പി.എം പ്രസ്താവനയില്‍ ആരോപിക്കുന്നു.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തതിനും ശ്രമിക്കുന്നു. സര്‍ക്കാരിനെതിരായ അപവാദ പ്രചാരണത്തിനുള്ള ആയുധങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് അന്വേഷണ ഏജന്‍സികളെന്നും സി.പി.എം ആരോപിക്കുന്നു.

