kerala Kerala

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപെടുത്തി

ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ നെടുങ്കണ്ടം സ്വദേശി നജ്മല്‍ ആണ് കിണറ്റില്‍ വീണത്. ഇയാളെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപെടുത്തി.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടന്റെ പക്കല്‍ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൈലാസപ്പാറ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റിലെ പൈപ്പില്‍ പിടിച്ചുകിടന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!