കുന്ദമംഗലത്തെ സോഷ്യലിസ്റ്റ് മുന്നണി പോരാളിയും ജനതാ പാർട്ടി, ജനതാദൾ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ സഹകരണ മേഖലയിൽ മികച്ച സഹകാരി കുന്ദമംഗലം കോപ്പേററ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, കുന്ദമംഗലം മിൽക്ക് സൊസൈറ്റി ഡയറക്റ്റർ എന്നീ മേഖലയിൽ പ്രവർത്തിച്ച തികച്ചും സോഷ്യലിസ്റ്റ് ആയി ജീവിച്ച നേതാവ് ശ്രീ സഖാ: പാണ്ട്യാല മാധവൻനായരുടെ പന്ത്രണ്ടാം ചരമവാർഷികവും പുഷ്പാർച്ഛനയും, സമാധിയിൽ പാതകയും ഉയർത്തി LJD കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി നേതൃത്തത്തിൽ നടന്നു. പരിപാടിയിൽ കുന്ദമംഗലം LJD സീനിയർ നേതാവ് ഇ. രാമൻ പതാക ഉയത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ. കേളൻ അധ്യക്ഷത വഹിച്ച പരിപാടി LJD സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി. കുഞ്ഞാലി ഉത്ഘാടനം ചെയ്‌തു.
LJD സംസ്ഥാന സെക്രട്ടറി ശ്രീ സലീം മടവൂർ മുഖ്യ പ്രഭാഷണം നടത്തി LJD മണ്ഡലം വൈ. പ്രസിഡന്റ് സദാനന്ദൻ. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് മെബർ സജിത ഷാജി, ജനതാദൾ (s)മണ്ഡലം പ്രസിഡന്റ് ഷമീം, LJD ജില്ലാ കമ്മറ്റി മെബർ. സി. രാജൻ, മഹിളാ ജനതാ മണ്ഡലം പ്രസിഡന്റ് അജിത, മുൻ ഗ്രാമപഞ്ചായത്ത് മെബർ സുധീഷ് പുല്കുന്നുമ്മൽ എനിവർ സംസാരിച്ചു. വിനയകുമാർ സ്വാഗതം പറഞ്ഞു, ബിനു ടി പി നന്ദി പറഞ്ഞു.ഗിരീഷ്. എൻ ബാലകൃഷ്ണൻ, ബാബു. സി കെ എന്നിവർ പരിപാടിക്ക് നേതൃത്വ നൽകി.

