Kerala News

സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ശിവശങ്കറിനെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ശിവശങ്കര്‍ ആദ്യം നെഞ്ച് വേദന എന്നും ഇപ്പോള്‍ നടുവേദന എന്നും പറഞ്ഞു ആശുപത്രിയില്‍ കിടക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണ്. കേരള പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കളമശേരി മെഡിക്കല്‍ കോളജ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മെയില്‍ അയയ്ക്കും. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഓരോ ദിവസവും പുറത്തു വരുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!