റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തില്‍ സ്വീറ്റി നടാഷ ( മലാപ്പറമ്പ്)ഒന്നാം സ്ഥാനം നേടി. ഫാത്തിമ സനക്ക് (മൂഴിക്കല്‍) രണ്ടാംസ്ഥാനവും അഖില രാമചന്ദ്രന് (കോട്ടൂര്‍,നടുവണ്ണൂര്‍) മൂന്നാം സ്ഥാനവും ലഭിച്ചു.
വിജയികള്‍ക്കുഉള ക്യാഷ് പ്രൈസ് യഥാക്രമം 5000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരണം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.മുഹമ്മദ്, അസി.പ്രൊഫ.കെ. വേലായുധന്‍, അസി.പ്രൊഫ.സി.കെ.അജ്ഞലി, പി ജയപ്രകാശ്, കെ.എസ് വിഷ്ണു എന്നിവര്‍ സംസാരിച്ചു. വി.പി.എം.മുഹമ്മദ് അഫാം സ്വാഗതവും എന്‍.അബ്രാര്‍ നന്ദിയും പറഞ്ഞു. ഒക്ടോബര്‍ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ സ്വീറ്റി നടാഷ ജില്ലയെ പ്രതിനിധീകരിക്കും.