കുന്നമംഗലം: മസ്ജിദുല്‍ ഇഹ്സാന്‍ സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരും,നട്ടെല്ല് രോഗികളുമായവര്‍ക്ക് ശുചി മുറികള്‍ നിര്‍മ്മിച്ചു നല്‍കി. മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ലിയാഖത്ത് അലി പരിപാടി ഉദ്ഘാടനം ചെയ്തു. മസ്ജിദുല്‍ ഇഹ്സാന്‍ സെക്രട്ടറി സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സകാത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. അന്‍വര്‍ സാദത്ത്, റഹീന ഹംസ,കെ.കെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. സകാത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍. അലി സ്വാഗതവും ഇ.പി. ഉമര്‍ നന്ദിയും പറഞ്ഞു.
ശുചിമുറികള്‍ നിര്‍മിച്ചു നല്‍കി

