കുന്ദമംഗലം: കുന്ദമംഗലം സുകൃതം കൂട്ടായ്മ ഓണ സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.സുകൃതം ചെയര്‍മാന്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷനായി. സുബൈര്‍ കുന്ദമംഗലം ഓണ സന്ദേശം നല്‍കി. കെ നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍, കാനേഷ് പൂനൂര്‍,രവീന്ദ്രന്‍ കുന്ദമംഗലം, കെ വിജയന്‍ മാസ്റ്റര്‍, ദിനേശ് കുമാര്‍ മാമ്പ്ര, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. ഫൈസല്‍, സഫിയ റഹ്‌മാന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഗാനാലാപനം അരങ്ങേറി. കണ്‍വീനര്‍ മണി രാജു പൂനൂര്‍ സ്വാഗതവും ലിയാഖത് അലി ന്ദിയും പറഞ്ഞു.