kerala politics

നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

നിയമസഭയില്‍ ചില എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം.ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.ചില ഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു.അത് അവകാശം ആണെന്ന് ചിലർ കരുതുന്നു.ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലർ ഉണ്ട്.എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്.അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞുരൂക്ഷമായ വാദപ്രതിവാദങ്ങൾ സഭയിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.വാക്കിൽ ഉള്ള ഏറ്റുമുട്ടൽ സഭയിൽ ഉണ്ടായാലും എല്ലാ ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം. ചില ഘട്ടത്തിൽ പൊതുവെ ഉണ്ടാകേണ്ട സൗഹൃദ അന്തരീക്ഷം തകർന്നു പോകുന്നു.അത് ഗുണകരം അല്ല.വീക്ഷണം വ്യത്യസ്തം ആയിരിക്കാം..അത് വ്യത്യസ്തമായി അവതരിപ്പിക്കാം. സാമാജികർ കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തിൽ ഇടപെടണം.നിയമസഭ ലൈബ്രറി അടക്കം സാമാജികർ ക്യത്യമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!