Kerala

മുഖ്യമന്ത്രിക്കെതിരായ ഗവർണ്ണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരം; നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കെ.സുധാകരൻ

സർവകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനങ്ങൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണ്ണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി.

കേരള ഗവർണ്ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരണം നടത്തുന്നത്. കേരളത്തിന് നാളിതുവരെ പരിചയമില്ലാത്ത ക്രിമിനൽ സംഘങ്ങളാണ് ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നത്. ചരിത്രകോൺഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവർണ്ണർ തുറന്ന് പറഞ്ഞിട്ടും പോലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവർണ്ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎമ്മും ചെയ്യുന്നത്.നാളിതുവരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് ഗവർണ്ണറുടെ തുറന്ന് പറച്ചിലൂടെ വ്യക്തമായത്. മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.

സർവകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്തതാണ്.എന്നാൽ തുടർന്ന് അങ്ങോട്ട് അതിൻമേലുള്ള നടപടികൾക്ക് കാര്യമായ വേഗം ഉണ്ടായില്ലെന്നത് മറ്റൊരു സത്യമാണ്.

പ്രെെവറ്റ് സെക്രട്ടറികൂടിയായ കെകെ രാഗേഷിൻറെ ഭാര്യയെ അസോ.പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി സ്റ്റേ ചെയ്തിട്ടും ആ നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ സർക്കാർ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഒപ്പമാണെന്ന സന്ദേശമാണ് നൽകുന്നത്.അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി സർവകലാശാലകളിൽ ഇക്കാലയളവിൽ നിരവധി ക്രമവിരുദ്ധമായ നിയമനങ്ങൾ നടന്നിട്ടും അത് തടയുന്നതിൽ ചാൻസിലർ കൂടിയായ ഗവർണ്ണറുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.അതിൽ ഗവർണ്ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ഗവർണ്ണറുടെ ഭാഗത്തുള്ള ദൗർബല്യങ്ങളെ സിപിഎം ചൂഷണം ചെയ്യുകയും അതിന് അദ്ദേഹം വഴങ്ങി കൊടുക്കുകയും ചെയ്തു.

ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.ഗവർണ്ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തർക്കിക്കുകയും ഒടുവിൽ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്. മുഖ്യമന്ത്രിയും ഗവർണ്ണറും ഇപ്പോൾ നടത്തുന്ന പരസ്പര വിഴുപ്പലക്കൽ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!