കൊച്ചി: എറണാകുളത്തു നിന്ന് എൻ ഐ എ അറസ്റ്റിലായ അല്‍ ഖ്വയ്ദ ഭീകരര്‍ പ്രതികൾ നിര്‍മാണ ജോലികള്‍ക്കെന്ന പേരില്‍ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. പെരുമ്പാവൂരില്‍നിന്നാണ് യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവര്‍ പിടികൂടിയത്. എറണാകുളം ജില്ലയിലെ പാതാളത്തുനിന്നാണ് മുര്‍ഷിദ് ഹസന്‍ പിടിയിലായത്.
രണ്ട് മാസം മുമ്പാണ് മുര്‍ഷിദ് ഹസന്‍ രതാമസിക്കാനെത്തിയതെന്ന് പാതാളത്തെ വീട്ടുടമസ്ഥന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മൂന്ന് നാല് പേര്‍ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. മുര്‍ഷിദ് ഹസന്റെ ക്രിമിനല്‍ ചരിത്രമോ മറ്റ് വിവരങ്ങളോ അറിവില്ലായിരുന്നുവെന്ന് ഒപ്പം താമസിച്ച ആള്‍ പറഞ്ഞു.
പെരുമ്പാവൂരില്‍നിന്ന് അല്‍ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്ത വിവരം എന്‍.ഐ.എ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ റൂറല്‍ എസ്.പിയും തീവ്രവാദികളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. പിടിയിലായവര്‍ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം.