കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കൊട്ടിയം സി.ഐ.യെ. സസ്പെന്‍റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് നിരീക്ഷണത്തിലിരിക്കവേ നടി ഒളിവിൽ പോയതും പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയതും സി.ഐ.ക്ക് തിരിച്ചടിയായി
സംഭവത്തിൽ സീരിയൽ നടിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ടടക്കമുള്ള കാര്യങ്ങൾ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്.
. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്പെൻഷൻ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ ഉത്തരവിറക്കി.