ഓണം ബമ്പര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി ടിഎം 160869ന്. ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. സംസ്ഥാന സർക്കാറിന്‍റെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് വച്ച് നറുക്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം.
കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി.