കാരന്തൂര്‍; കാരന്തൂര്‍ ഒവുങ്ങരയില്‍ മൊബൈല്‍ സര്‍വ്വീസ് പിക്കപ്പ് വാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്സ് സ്റ്റോപ്പ് തകര്‍ന്നു. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. താമരശ്ശേരി നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന വണ്ടി കാരന്തൂരിലെ ഒവുങ്ങരയിലെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാത്രിയായതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.