Kerala News

ആളുകള്‍ റോഡുകളിലെ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണം? ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി

റോഡിലെ കുഴിയില്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളില്‍ ആശങ്ക തോന്നുന്നുവെന്നും ഹൈക്കോടതി അറിയിച്ചു. ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്നും, ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

20 ദിവസത്തിനകം എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!