ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് വ്യാപനത്തിലും മരണത്തിലും വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 64,531 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,67,870 ആയി.
24 മണിക്കൂറിനിടെ 1092 മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 52,889 ആയി.
മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണ്ണാടക, തമിഴ്നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 6,15,447 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മാത്രം 20,687 ആയി. തമിഴ്നാട്ടില്‍ 3,49,65 പേര് കോവിഡ് ബാധിതരായപ്പോള്‍ 6007 പേര് രോഗബാധമൂലം മരണപ്പെട്ടു.