സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന ചോദ്യമായി കേരള ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ പരിഹാസമുന്നയിച്ചത്.
സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണ്.
മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് പണിയ്ക്ക് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സംഭവത്തില്‍ ഒരു വര്‍ഷം കൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ആഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.