ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.