തിരുവനന്തപുരം പാലോട് ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ വനം വകുപ്പിൻ്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി.പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുണ്‍ ലാല്‍, ബീറ്റ് ഒാഫീസര്‍ എസ്.ഷജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സംരക്ഷണ മൃഗമായ കേഴ മാനിന്റെ മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്തതിനാണ് രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തത്. മേയ് 10നാണു കേസിനാസ്പദമായ സംഭവം നടന്നത്.പാലോട് റേഞ്ചിലുൾപ്പെട്ട പച്ചമല സെക്ഷൻ ബീറ്റ് ഫോറസ്ററ് ഓഫീസർ എസ്.ഷജീദ് താത്കാലിക വാച്ചർ സനൽ രാജിനൊപ്പം ചത്ത കേഴ മാനിന്റെ മാംസം ഒരു ഭാഗം ആഹാരത്തിനായി കൊണ്ട് പോവുകയും അവശേഷിച്ചത് കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.മേലുദ്യോഗസ്ഥർക്കു ഇത് സംബന്ധിച്ച് പരാതി ലഭിച്ചപ്പോൾ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് പാലോട് റേഞ്ച് ഉദ്യോഗസ്ഥർ റിപ്പോർട് നൽകി.
സംഭവത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്.പാലോട് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സർക്കാർ ഉത്തരവിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വനം വിജിലൻസും അന്വേഷിക്കും

