National News

രാജ്യത്തിന് വീണ്ടും ആശ്വാസ ദിനം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്.

അതേസമയം, വാക്‌സിനേഷൻ നടപ്പാക്കുന്നത് ഹോസ്പിറ്റലൈസേഷൻ കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഊർജിതമായി നടപ്പാക്കിയതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 75 മുതൽ 80 ശതമാനം കുറവുണ്ടായെന്നാണ്
റിപ്പോർട്ട്
ഇതോടെ ആകെ ആക്ടീവ് കേസുകൾ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. കേരളത്തിൽ ഇന്നലെ 11,361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!