കുന്ദമംഗലം: കുന്ദമംഗലം നഗരത്തില്‍ നടപ്പാക്കിയ പുതിയ ട്രാഫിക്ക് പരിഷ്‌ക്കരണവും പാളുന്നു, കഴിഞ്ഞ ദിവസം സ്റ്റാന്റിന് മുന്നിലെ വൈകുന്നേരം വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്ക്, അസി.കമ്മീഷണര്‍ പി.കെ ബിജു, എസ്‌ഐ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. നിയന്ത്രണത്തിന് ആദ്യ ദിനം സ്ഥിരമായുള്ള ഹോം ഗാര്‍ഡിന് പുറമെ ട്രാഫിക്ക് പോലീസും, അഞ്ചിലേറെ പോലീസ് (കണ്‍ട്രോള്‍) സംവിധാനവും ഉണ്ടായിരുന്നു.
തിരക്കുള്ള രാവിലെ 10.15 വരെയും, വൈകീട്ട് 5.15 വരെയും സ്റ്റാന്റിന് എതിര്‍വശത്ത് കോഴിക്കോട് നിന്ന് വരുന്ന ബസുകള്‍ നിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൂടാതെ മറ്റ് പല ബുദ്ധിമുട്ടുകളും ട്രാഫിക് പരിഷ്‌കാരത്തിന്റെ ഫലമായുണ്ട്. ഇപ്പോള്‍ മഴക്കാലമായതിനാല്‍ എന്നാല്‍ നല്ല ഒരു മഴയത്ത് ഇത് കുടചൂടി നില്‍ക്കുക എന്നുള്ളത് തന്നെ അപ്രായോഗികമാണ്. കൂടാതെ സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ ബസ്സുകള്‍ വരിവരിയായി നിര്‍ത്തുമ്പോള്‍ ഒരേ നിറത്തിലുള്ള ബസ്സുകള്‍ തിരഞ്ഞ് പിടിച്ച് കണ്ടെത്താനും കൂടാതെ കുട്ടികളുടെ തിരക്ക് കൈക്കുഞ്ഞുമായി നില്‍ക്കുന്ന അമ്മമാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുമെന്നും അപിപ്രായമുണ്ട്. ഇപ്പോഴത്തെ നിയന്ത്രണത്തില്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ മുക്കം താമരശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി തിരക്കേറിയ റോഡില്‍ കൂടി റോഡ് ക്രോസ് ചെയ്യേണ്ടതായും വരുന്ന ഒരു അവസ്ഥയുമുണ്ട്. പിലാശ്ശേരി ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെയും യാത്രക്കാരുടെയും അവസ്ഥ ബുദ്ധിമുട്ടാവും. മണിക്കൂറില്‍ ഒന്നോ രണ്ടോ ബസ് മാത്രമുള്ള ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട യാത്രക്കാര്‍ മഴ നനഞ്ഞു നില്‍ക്കേണ്ട ഒരു അവസ്ഥ കൂടി വരുകയും ചെയ്യും.