ബെംഗളൂരുവിലെ മഴക്കെടുതിയില്‍ ഒരുമരണം. മഹാദേവപുരയില്‍ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് കുതിര്‍ന്നുകിടന്ന മതില്‍ ഇടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. ജോലിക്ക് പോകുംവഴിയായിരുന്നു മതില്‍ ഇടിഞ്ഞുവീഴുന്നത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് മരിച്ച ശശികല.
കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തില്‍ കനത്ത മഴയാണുള്ളത്. പ്രധാന റോഡുകളിലും നഗരത്തിലെ അണ്ടര്‍ പാസുകളിലും വെള്ളം നിറഞ്ഞതിനാല്‍ വന്‍ ഗതാഗത തടസമാണ് സ്ഥലത്തുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ 15 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചു, ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍.

