കുന്ദമംഗലം: കാരന്തൂര്‍ രാഷ്ട്രപതി റോഡിലെ 19ാം വാര്‍ഡിലെ വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പലഭാഗങ്ങളില്‍ നിന്ന് വരുന്ന വെള്ളം ഈ ഭാഗത്ത് കെട്ടിനില്‍കുകയാണ്. ഇവിടുതെ റോഡ് പണിയാണെങ്കില്‍ പാതിവഴിയില്‍. റോഡരികില്‍ ആവശ്യമായ ഓടയില്ലാത്തതിനാല്‍ താഴ്ന്ന കിടക്കുന്ന ഭാഗത്ത് മഴ വെള്ളം കെട്ടിനില്‍ക്കുകയാണ്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം റോഡ് ഉയരുകയും തുടര്‍ന്നുള്ള ഭാഗം താഴ്ന്നുകിടക്കുകയും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ വരികയും ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളക്കെട്ടുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തുകയും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കാരന്തൂരില്‍ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു; റോഡ് പണി പാതിവഴിയില്‍

