തൃശ്ശൂർ∙ തൃശ്ശൂരിൽ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്. ചേലക്കരയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സഹോദരങ്ങളായ പാഞ്ഞാൾ വീട്ടിൽ രാധ, രാകേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും രാവിലെ ജോലിക്ക് പോകുമ്പോൾ കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ മരിച്ചിരുന്നു. വീട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന തുണ്ടിയിൽ ചാക്കോച്ചൻ (70), റബർ തോട്ടത്തിൽ നിന്നിരുന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു.
കാട്ടുപോത്തിനെ വെടി വയ്ക്കുവാൻ തീരുമാനമായി. മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശത്തെ തുടർന്ന് കലക്ടറാണ് ഉത്തരവിട്ടത്. വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ റോഡ് ഉപരോധം ഉള്‍പ്പെടെ സമരം തുടരുകയാണ്.