തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണന്‍ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. പരാതി നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
കെ.സുധാകരന് എതിരെ കേസ് എടുത്തത് ഇരട്ട നീതിയെന്ന് ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. പി.ടി.യെ അപമാനിച്ച എം.എം മണിക്ക് എതിരെ കേസ് എടുത്തില്ല. കേസ് എടുക്കല്‍ ഒരു ഭാഗത്ത് മാത്രം ആവരുത്. ഇത് നീതിയല്ല. കേസെടുത്തത് തൃക്കാക്കരയെ ബാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.