National News

വിനോദസഞ്ചാരികളുടെ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നൗഷാദ്(32), എട്ട് മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു.

പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!