ഉത്തർപ്രദേശിൽ ദളിത് ബാലനോട് ക്രൂരത. റായ്ബറേലിയിൽ ഠാക്കൂർ ജാതിയിൽ പെട്ട യുവാക്കളാണ് ദളിത് വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈ മാസം പത്തിനാണ് സംഭവം നടന്നത്. കുട്ടി നിലത്ത് ചെവിയിൽ കൈ വെച്ച് ഇരിക്കുന്നതും പ്രതി മോട്ടോർ സൈക്കിളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതികളിൽ ഒരാൾ ഇരയോട് അവരുടെ ജാതിപ്പേരായ ഠാക്കൂർ എന്ന വിളിക്കാൻ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അധിക്ഷേപി ക്കുന്നതും നിർബന്ധിച്ച് മയക്ക് മരുന്ന് തീറ്റിക്കുന്നതും വീഡിയോയിൽ ഉണ്ട്.
രണ്ട് മിനിറ്റ് മുപ്പത് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.ദളിത് വിദ്യാത്ഥിയുടെ പരാതിയെ തുടർന്ന് ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
വിധവയായ അമ്മക്കൊപ്പമാണ് ഇരയായ പത്താം ക്ലാസ് വിദ്യാർത്ഥി കഴിയുന്നത്. ഇരയുടെ അമ്മ പ്രതികളിൽ ചിലരുടെ പറമ്പിൽ ജോലി ചെയ്തിരുന്നതായും കുട്ടി അവരോട് പ്രസ്തുത ജോലിക്ക് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു

