Kerala kerala politics

അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ച നേതാവ്, ഇഎംഎസിന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി

സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഇഎംഎസിന്റെ ഓർമദിനത്തിൽ ശ്രദ്ധയാകുകയാണ് കേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്‌ബുക്ക് പേസ്റ്റ്. മികച്ച സൈദ്ധാന്തികനെന്ന നിലയിലുളള നിരന്തരമായ ഇടപെടലുകൾക്കൊപ്പം പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു.

പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

സഖാവ് ഇഎംഎസിന്റെ ഓർമ്മദിനമാണിന്ന്. സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ സഖാവ് സംഘടിതതൊഴിലാളി പ്രസ്ഥാനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ ദിശാബോധം നൽകുന്നതിൽ മുൻനിരയിൽ നിന്ന കമ്മ്യൂണിസ്റ്റാണ്. മികച്ച സൈദ്ധാന്തികനെന്ന നിലയിലുളള നിരന്തരമായ ഇടപെടലുകൾക്കൊപ്പം പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ചിട്ടുണ്ട്.
1957 ൽ ഐക്യകേരളത്തിലെ ആദ്യമുഖ്യമന്ത്രിയായി ചുമതലയേറ്റ സഖാവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പല ചുവടുവെപ്പുകളുമാണ് കേരളം ഇന്നു കൈവരിച്ച സാമൂഹികപുരോഗതിക്ക് അടിത്തറ പാകിയത്. ഇഎംഎസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്കരണ നടപടികൾ ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമിക്ക് മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേർത്തത്. പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ മേഖലയിലും വരുത്തിയ സമൂലമാറ്റങ്ങളും ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന് അടിത്തറയിട്ടു.
ആദ്യ ഇഎംഎസ് സർക്കാരിന്റെ വികസന നടപടികളുടെ ഗുണഫലം നേരിട്ടനുഭവിച്ചവരുടെ പിൻഗാമികളാണ് ഇന്നത്തെ സമൂഹം. ഈ തലമുറ മാറ്റത്തിന്റെ അനുരണനങ്ങൾ സമസ്ത മേഖലകളിലുമുണ്ട്. നല്ല വിദ്യാഭ്യാസം ലഭിച്ചതും നൂതന ആശയവിനിമയ രീതികളുമായി ഏറെ ഇണങ്ങിയവരുമായ പുതിയ തലമുറയെ മികച്ച അവസരങ്ങളിലേക്ക് ഉയർത്തേണ്ടതുണ്ട്. അതിനു പര്യാപ്തമായ തരത്തിൽ സജ്ജരാക്കുകയും സൗകര്യങ്ങളൊരുക്കുകയും വേണ്ടതുണ്ട്. അത്തരം പുതുതലമുറ പ്രശ്നങ്ങൾ ഉൾക്കൊണ്ട്, സമൂഹത്തിന്റെ സമഗ്രമായ വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും, പൊതുജനാരോഗ്യ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചു. അറിവും നൈപുണിയും കൈമുതലായ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ നമുക്കാകണം. ഇതിനാവശ്യമായ ഒരു ജനകീയ വികസന മാതൃകയെ രൂപപ്പെടുത്തുകയാണ് ഈ എൽഡിഎഫ് സർക്കാർ.
കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം എന്നിവയിലൂടെ ഏവര്‍ക്കുമനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കിയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചും പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ സഖാവ് ഇഎംഎസിന്റെ ഓർമ്മകൾ നമുക്ക് കരുത്തുപകരട്ടെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!