Kerala News

കൊടുങ്ങല്ലൂർ യുവതിയെ നടു റോട്ടിൽ വെട്ടി കൊന്ന യുവാവ് തൂങ്ങി മരിച്ചു

കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . റിൻസിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്ന റിയാസ് രണ്ട് ദിവസം മുൻപ് സ്‌കൂട്ടറില്‍ തുണിക്കട അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു മക്കളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. .

. കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റര്‍ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ട്

വ്യാഴാഴ്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡില്‍ വച്ചാണ് റിന്‍സിക്ക് വെട്ടേല്‍ക്കുന്നത്. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിന്‍സി. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് ഇവരെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. റിന്‍സിയുടെ തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. എറിയാട് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യയാണ് റിന്‍സി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!